KeralaLatest

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ മാര്‍ച്ച്‌ 2 മുതല്‍

“Manju”

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലാതല, സോണല്‍ സെലക്ഷന്‍ മാര്‍ച്ച്‌ രണ്ടു മുതല്‍ 15 വരെ നടക്കും. 2022-23 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, കോളേജ് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്.

ബാസ്‌കറ്റ് ബോള്‍, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാള്‍, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാഡമികളിലേക്ക് മാത്രം), ഹാന്‍ഡ് ബോള്‍ (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാഡമികളിലേക്ക് മാത്രം), എന്നീ കായികയിനങ്ങളിലാണ് സോണല്‍ സെലക്ഷന്‍ നടക്കുക.

സെലക്ഷന്‍ സമയക്രമം:                                                                                                                                                   മാര്‍ച്ച്‌ 2, 3 തീയതികളില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ കുട്ടികള്‍ക്കായി കണ്ണൂര്‍ പോലീസ് സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികള്‍ക്കായി 4, 5 തീയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും.

പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കുട്ടികള്‍ക്കായി 7, 8 തീയതികളില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്തും.                   എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികള്‍ക്കായി 9, 10 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികള്‍ക്ക് 11, 12 തീയതികളില്‍ കോട്ടയം പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികള്‍ക്ക് 14, 15 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടത്തും.

അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍ എന്നീ കായികയിനങ്ങളില്‍ ജില്ലാതല സെലക്ഷന്‍ നടത്തും.

 

Related Articles

Back to top button