KeralaKottayamLatest

സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യി സര്‍ക്കാര്‍ ഇന്ന് ച​ര്‍​ച്ച ന​ട​ത്തും

“Manju”

കോ​ട്ട​യം: യാ​ത്രാ​നി​ര​ക്ക് വര്‍ധനയാവശ്യപ്പെട്ട് ചൊ​വ്വാ​ഴ്ച മു​ത​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

ഇ​ന്ന് രാ​ത്രി പ​ത്തി​ന് കോ​ട്ട​യം ഗ​സ്റ്റ് ഹൗ​സി​ലാ​ണ് ച​ര്‍​ച്ച നടക്കുക. വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഉ​ള്‍​പ്പ​ടെ​യു​ള്ള യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. ഡീ​സ​ല്‍ സ​ബ്സി​ഡി ന​ല്‍​ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്ക​ണം എ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

Related Articles

Back to top button