Latest

കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

“Manju”

കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഒരുപാട് ഭക്ഷണങ്ങള്‍ ഉണ്ട് ഏതൊക്കെയാണെന്നു നോക്കാം ഏറ്റവും ആരോഗ്യ പൂര്‍ണമായ ഭക്ഷണ സാധനങ്ങളില്‍ ഒന്നാണ് ഓട്സ്, ഇത് നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഇത് നിങ്ങളുടെ ശരീരത്തിലെ ലിപോപ്രോടീന്‍ കൊളെസ്ട്രോളാണ് കുറയ്ക്കാന്‍ സഹായിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും പഴങ്ങളും സഹായിക്കും പപ്പായ, തക്കാളി, അവോക്കാഡോ, സിട്രസ് പഴങ്ങള്‍, മുന്തിരി, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഈ പഴങ്ങളില്‍ പെക്റ്റിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുന്നതില്‍ സഹായിക്കും.
കൊഴുപ്പുള്ള മത്സ്യങ്ങളില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒമേഗ -3 കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് മത്സ്യം അലര്‍ജിയാണെങ്കില്‍ ഒമേഗ -3 അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

Related Articles

Back to top button