KeralaLatest

സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 10 . 22% ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6136 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button