KeralaLatest

ശാന്തിഗിരി ആശ്രമത്തില്‍ പൂജിത പീഠം സമര്‍പ്പണാഘോഷങ്ങള്‍ക്ക് 21 ന് തുടക്കമാവും

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തില്‍ ഗുരുശിഷ്യ പാരസ്പര്യത്തിന്റെ സ്മരണയില്‍ പൂജിത പീഠം സമര്‍പ്പണാഘോഷങ്ങള്‍ക്ക് 21 ന് തുടക്കമാവും. വൈകുന്നേരം 4.30 ന് സഹകരണ മന്ദിരത്തില്‍ വച്ച് നടക്കുന്ന വിളംബര സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന്‍- മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയാവും.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, എം.പി അഡ്വ. എ.എം. ആരിഫ്, തിരുവനന്തപുരം-കൊല്ലം ഭദ്രാസനം മണ്ണന്തല മാര്‍ത്തോമ്മാ കേന്ദ്രം റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ, ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മോഹാത്മ ജ്ഞാനതപസ്വി, എം.എല്‍.എ. അഡ്വ. ഡി.കെ. മുരളി, ഭാരതീയ ജനതാപാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, തിരുവനന്തപുരം സ്റ്റേറ്റ് സെക്രട്ടറി, അഡ്വ. എസ്. സുരേഷ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, മുന്‍ എം.പി.എന്‍. പീതാംബര കുറുപ്പ്, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.അനില്‍കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിന്ധു എല്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ എം, സി.പി.ഐ.(എം.) കോലിയക്കോട് ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.എ. സലീം, തിരുവനന്തപുരം ജില്ല പഞ്ചായത്ത് മെമ്പര്‍ കെ.വേണുഗോപാലന്‍ നായര്‍, കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. കിരണ്‍ ദാസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജീവ് കെ, വൈസ് പ്രസിഡന്റ് എ.എം. റാസി, തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അഡ്വ. എ. ഷാനിഫ ബീഗം തുടങ്ങിയവര്‍ പങ്കെടുക്കും.

22 ന് വ്യാഴാഴ്ച രാവിലെ അഞ്ചു മണിയ്ക്ക് പ്രത്യേക പുഷ്പാഞ്ജലിയ്ക്കു ശേഷം ആറുമണിക്ക് നടക്കുന്ന ധ്വജാരോഹണം നടക്കും. ശേഷം 10.30 ന് സഹകരണ മന്ദിരത്തില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക് കെ സര്‍ക്കാര്‍ മുഖ്യാതിഥിയാവും.

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, എംപി അടൂര്‍ പ്രകാശ്, രാജ്യസഭ മെമ്പര്‍ അഡ്വ.എ.എ. റഹീം, എം എല്‍ എമാരായ കടകംപള്ളി സുരേന്ദ്രന്‍, എം. വിന്‍സെന്റ്, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖന്‍, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ മലങ്കര സഭ റവ. ഡോ. മാത്യൂസ് മാര്‍ പോളി കോര്‍പസ്, മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അടൂര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം തുടങ്ങിയവര്‍ മഹനീയ സാന്നിധ്യമാവും.

സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. മധുപാല്‍, ഭാരതീയ ജനതാ പാര്‍ട്ടി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, ദേശീയ നിര്‍വ്വാഹക സമിതി അംഗം കരമന ജയന്‍, മുസ്ലീം ലീഗ് കൊല്ലം ജില്ല അധ്യക്ഷന്‍ നൗഷാദ് യൂനുസ്, ഭാരതീയ ജനതാ പാര്‍ട്ടി കേരള സെക്രട്ടറി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, തിരുവനന്തപുരം ജില്ല ട്രഷറര്‍ എം. ബാലമുരളി, പാളയം ഇമാം ജുമാ മസ്ജിദ് ഡോ.വി.പി. ഷുഹൈബ് മൗലി, തിരുവനന്തപുരം ബ്രഹ്‌മകുമാരീസ് പ്രജാപതി സിസ്റ്റര്‍ ഷൈനി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്‍, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോ.കെ.കെ. മനോജന്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കോലിയക്കോട് മഹീന്ദ്രന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വര്‍ണ്ണ ലതീഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിന്‍ ദാസ്, മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി മെമ്പര്‍ എ.എം. റാഫി തുടങ്ങിയവര്‍ പങ്കെടുക്കും.

നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ അര്‍ദ്ധ വാര്‍ഷിക കുംഭമേളയും നടക്കും. ഉച്ചയ്ക്ക് ആരാധന, ഗുരുപൂജ, ഗുരദര്‍ശനം, വിവിധ സമര്‍പ്പണങ്ങള്‍ എന്നിവ നടക്കും. വൈകുന്നേരം നാലു മണിയ്ക്ക് കുംഭ-ദീപ ഘോഷയാത്രയ്ക്കു തുടക്കമാവും. ശുഭ്ര വസ്ത്രമണിഞ്ഞ ഭക്തര്‍ കുംഭവും ദീപവുമേന്തി ആശ്രമ സമുച്ചയം വലം വച്ച് താമരപര്‍ണശാലയില്‍ സമര്‍പ്പിക്കും. ആയിരക്കണക്കിനു വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കാളികളാവും.

ഗുരു ശിഷ്യ പാരസ്പര്യത്തിന്റെ ഉദാത്ത മാതൃകയാണ് ശാന്തിഗിരിയിലേത്. സ്വന്തം ശിഷ്യയെ ഗുരു അവസ്ഥാന്തരങ്ങള്‍ കടത്തി തന്നോളമുയര്‍ത്തിയ ആത്മീയ കര്‍മ്മത്തിന്റെ വാര്‍ഷികമാണ് പൂജിതപീഠം സമര്‍പ്പണാഘോഷമായി ആചരിക്കുന്നത്.

Related Articles

Back to top button