InternationalKeralaLatestThiruvananthapuram

യുഎഇയിലെ അജ്മാന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

“Manju”

സിന്ധുമോള്‍ ആര്‍

യു.എ.ഇ.: അജ്മാന്‍ പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. മൂന്നൂറിലേറെ കടകളുള്ള ഇറാനിയന്‍ മാര്‍ക്കറ്റില്‍ ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്.

തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തില്‍ 120 കടകള്‍ കത്തിനശിച്ചു. ഇതില്‍ മലയാളികളുടെ 25 കടകളും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കടയില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തിക്കിടെയുണ്ടായ തീപൊരിയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് ഈമാസം 15 ന് തുറക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് തീപിടിത്തമുണ്ടായത്.

Related Articles

Back to top button