IndiaLatest

കങ്കണ റണാവത്തിനെ ആദരിച്ചു

“Manju”

പത്മ പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിന് പത്മശ്രീ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടിയെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരം നല്‍കി ആദരിച്ചു. 2020 ജനുവരി 26 ന്, കങ്കണയ്‌ക്കൊപ്പം കരണ്‍ ജോഹര്‍, ഏക്താ കപൂര്‍ എന്നിവരെ പെര്‍ഫോമിംഗ് ആര്‍ട്‌സ് മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ആദരിക്കുന്നതായി പ്രഖ്യാപിച്ചു. കങ്കണ ചടങ്ങില്‍ പങ്കെടുത്തെങ്കിലും കരണ്‍ ജോഹറും ഏകതയും പങ്കെടുത്തില്ല. ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാണ് കങ്കണയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

Related Articles

Back to top button