KeralaLatest

കൊച്ചി കോര്‍പ്പറേഷനില്‍ ഡെങ്കിപ്പനി പടരുന്നു

“Manju”

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി പടരുന്നതായി കണക്കുകള്‍. നഗരത്തില്‍ മാത്രം സംശയിച്ച 176 കേസുകളില്‍, സ്ഥിരീകരിച്ചത് 98 കേസുകളും, ഒരു മരണവുമാണ്. കൊതുകിനെ തുരത്താന്‍ പ്രധാന റോഡുകളിലൂടെ ഫോഗിങ്​ വാഹനങ്ങള്‍ പോകു​ന്നുണ്ട്​. എങ്കിലും ഇടവഴികളിലും വാഹനങ്ങള്‍ കയറാന്‍ കഴിയാത്തിടങ്ങളിലും ഫോഗിങ്​ നടത്താന്‍ കഴിയുന്നില്ല. വലിയ വീടുകളിലെ ചെടിച്ചട്ടികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക്​ പെരുകുന്നതിന് ഇടയാക്കുന്നു.

വലിയ വീടുകളില്‍ പരിശോധന നടത്താന്‍ ഹെല്‍ത്ത്​ ഇന്‍സ്​പെക്​ടര്‍മാരെ അനുവദിക്കുന്നുമില്ല. ആറുമാസത്തിനിടെ 241 പേര്‍ക്കാണ്​ ഡെങ്കി ബാധിച്ചത്. വീടിനുള്ളില്‍ മണിപ്ലാന്‍റ്​ ഉള്‍പ്പെടെയുള്ള ചെടികള്‍ വളര്‍ത്തുന്ന പ്രവണത വര്‍ധിച്ചത് കൊതുക്​ പ്രജനനത്തിന്​ കാരണമായി. പൂട്ടിക്കിടക്കുന്ന വീടുകളിലെ ടെറസ്, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളും കൊതുക് കേന്ദ്രമാകുന്നു. വൈറ്റില ജനത, കലൂര്‍ നോര്‍ത്ത്, കറുകപ്പള്ളി, കാരണകോടം, മാമംഗലം, പനമ്പള്ളിനഗര്‍, പച്ചാളം, ചക്കാമടം, ഫോര്‍ട്ട്​കൊച്ചി പ്രദേശങ്ങളിലാണ്​ ഡെങ്കിപ്പനി കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Related Articles

Back to top button