InternationalLatest

വാക്‌സിനേഷന്‍ 9 കോടിയിലേക്ക്

“Manju”

റിയാദ്: തിങ്കളാഴ്ച അര്‍ധ രാത്രി വരെ ആറു ഗള്‍ഫ് രാജ്യങ്ങളിലായി വിതരണം ചെയ്തത് 8.3 കോടിയിലേറെ ഡോസ് വാക്സിന്‍. ഇതില്‍ പകുതിയില്‍ കൂടുതലും സൗദിയിലാണ് വിതരണം ചെയ്തത്. തിങ്കളാഴ്ച അര്‍ധരാത്രി വരെ ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 8,38,77,472 ഡോസ് വാക്സിന്‍ ആണ് വിതരണം ചെയ്തതെന്ന് ജി.സി.സി സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകള്‍ പറയുന്നു.ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 25,24,062 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 24,96,349 പേര്‍ രോഗമുക്തി നേടുകയും 19,526 പേര്‍ മരിക്കുകയും ചെയ്തു. തിങ്കളാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 312 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Related Articles

Back to top button