KeralaLatest

ഓണ്‍ലൈനിലൂടെ കല്ല്യാണം – വധു മേപ്പയ്യൂരിൽ, വരൻ ന്യൂസിലാൻഡില്‍

“Manju”

വടകര: വരൻ ന്യൂസീലൻഡിലെ ഓഫീസിൽ കംപ്യൂട്ടറിനു മുൻപിലിരുന്നു. വധു മേപ്പയൂർ സബ് റജിസ്ട്രാർ ഓഫീസിൽ മൊബൈൽ ഫോണിലേക്കു നോക്കിയിരുന്നു. കംപ്യൂട്ടർ സ്ക്രീനിലെ ഗൂഗിൾമീറ്റിലൂടെ സബ് റജിസ്ട്രാർ വധൂവരന്മാരോട് സമ്മതം ചോദിച്ചു.

കോട്ടയം രാമപുരത്തെ സന്തോഷിന്റെ മകൻ സൻജിത്തും കോഴിക്കോട് കീഴരിയൂരിലെ പുതിയോട്ടിൽ (കൃഷ്ണാ നിവാസ്) പരേതനായ പത്മനാഭൻ നമ്പ്യാരുടെ മകൾ മഞ്ജുവും അങ്ങനെ ഓൺലൈനിൽ വിവാഹിതരായി. ഐടി രംഗത്തു ജോലി ചെയ്യുന്ന സൻജിത്തിനു ന്യൂസീലൻഡിലെ കോവിഡ് യാത്രാവിലക്ക് മൂലം വിവാഹത്തിനു നാട്ടിലെത്താൻ കഴിയാതിരുന്നതിനെ തുടർന്നാണു ഹൈക്കോടതിയുടെ അനുമതിയോടെ ഓൺലൈനിൽ വിവാഹ റജിസ്ട്രേഷൻ നടത്തിയത്.

കഴിഞ്ഞ ഡിസംബറിൽ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണു വിവാഹം. കോവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു. തുടർന്നു മഞ്ജു ഹൈക്കോടതിയെ സമീപിച്ച് നേടിയെടുത്ത അനുമതി പ്രകാരം ഇന്നലെ ഓൺലൈനിൽ വിവാഹിതരായി. സബ് റജിസ്ട്രാർ എൻ.നിതേഷ് ‘കാർമികത്വം’ വഹിച്ചു.

വി എം സുരേഷ്കുമാർ

Related Articles

Back to top button