InternationalLatest

പുരാവസ്തുക്കള്‍ക്കായി തിരച്ചില്‍; നഴ്‌സിനും ഭര്‍ത്താവിനും കിട്ടിയത് 9.6 കോടി

“Manju”

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരാവസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്തുന്ന നിരവധി പേരാണുള്ളത്.

അതില്‍ ചിലര്‍ക്ക് വിലപിടിപിപ്പുള്ള പല അപൂര്‍വ വസ്തുക്കളും കിട്ടാറുമുണ്ട്. അത്തരത്തില്‍ ദീര്‍ഘനാളത്തെ തിരച്ചിലിനൊടുവില്‍ ബ്രിട്ടനിലെ ലങ്കാസ്റ്ററിലുള്ള ദമ്പതികള്‍ക്ക് ഒരു വിലമതിക്കാനാവാത്ത സമ്മാനം ലഭിച്ചിരിക്കുകയാണ്. 9.6 കോടി രൂപ വിലമതിക്കുന്ന ഒരു ചെറിയ സ്വര്‍ണ്ണ ബൈബിള്‍ ആണ് നഴ്സായ ബഫി ബെയ്ലിന് കിട്ടിയത്.

15-ാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന ഇംഗ്ലണ്ടിലെ രാജാവായ റിച്ചാര്‍ഡ് ദി മൂന്നാമന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവിന് സമീപമുള്ള ഭൂമിയിലാണ് ഇത് കണ്ടെത്തിയത്. ഈ സ്വര്‍ണ ബൈബിളിന് 1.5 സെന്റീമീറ്റര്‍ നീളവും 5 ഗ്രാം ഭാരവുമാണ് കണക്കാക്കിയിരിക്കുന്നത്. ബെയ്ലി, ഭര്‍ത്താവ് ഇയാനോടൊപ്പം നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഷെരീഫ് ഹട്ടണ്‍ കാസിലിനടുത്തുള്ള കൃഷിയിടത്തില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് മണ്ണിനടിയില്‍ നിന്നും സ്വര്‍ണ ബൈബിള്‍ ലഭിച്ചത്.

ഡിറ്റക്ടര്‍ ഒരു ഫുട്പാത്തിന് സമീപം എത്തിയപ്പോള്‍ സിഗ്‌നല്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അവിടെ കുഴിച്ചു. ഏകദേശം അഞ്ച് ഇഞ്ച് താഴേക്ക് കുഴിച്ചതും ബൈബിള്‍ ലഭിച്ചു. ആ ലോഹ കഷ്ണം കുഴിച്ചെടുത്തപ്പോള്‍ അതിനെന്തെങ്കിലും പ്രത്യേതകയുള്ളതായി ആദ്യം തനിക്ക് തോന്നിയില്ലെന്നും ഒരു പഴയ ആടിന്റെ ഇയര്‍ ടാഗ് അല്ലെങ്കില്‍ ഒരു പുള്‍ മോതിരം ആയിരിക്കുമെന്നാണ് കരുതിയതെന്ന് ബെയ്ലി പറയുന്നു.

എന്നാല്‍ അതില്‍ പറ്റിപിടിച്ചിരുന്ന കളിമണ്ണ് നീക്കം ചെയ്തപ്പോള്‍ അത് വ്യത്യസ്തമായ എന്തോ ഒന്നാണെന്ന് ഇവര്‍ക്ക് മനസ്സിലായി. ഫോണില്‍ ഫോട്ടോ എടുത്ത് വലുതാക്കി നോക്കിയപ്പോഴാണ് അത് സ്വര്‍ണ്ണമാണെന്ന് ഇവര്‍ക്ക് മനസിലാകുന്നത്. സ്വര്‍ണമാണങ്കിലും ഒരു ഗിഫ്റ്റ് ഷോപ്പില്‍ നിന്ന് ആരെങ്കിലും വാങ്ങിയ ഒരു വസ്തുവായി മാത്രമാണെന്നാണ് ഇവര്‍ അപ്പോഴും കരുതിയത്. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അതിന്റെ ഭാരവും അതിമനോഹരമായ കലാവൈഭവവും അതിനെ വേറിട്ടു നിര്‍ത്തുന്നതായി മനസിലായി.

‘അവിശ്വസനീയമാംവിധം സമ്ബന്നനായ’ ഒരാളുടെ ഉടമസ്ഥതയിലുള്ള ‘അസാധാരണമായ അതുല്യമായ’ പുരാവസ്തു എന്നാണ് ഒരു വിദഗ്ദ്ധന്‍ ഇതിനെ വിശേഷിപ്പിച്ചത്. നിലവില്‍ യോര്‍ക്കിലെ യോര്‍ക്ക്‌ഷെയര്‍ മ്യൂസിയമാണ് ഈ സ്വര്‍ണ്ണ ബൈബിളിന്റെ വിലയിരുത്തല്‍ നടത്തുന്നത്.

Related Articles

Back to top button