IndiaLatest

വാക്‌സിന്‍ ‘സഞ്ജീവനി’ പോലെ പ്രവര്‍ത്തിക്കും : കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍മ്മിച്ച കോവിഡ് പ്രതിരോധ വാക്‌സിനെ ‘സഞ്ജീവനി’ എന്നു വിശേഷിപ്പിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഭാര്യ നൂതന്‍ ഗോയലിനൊപ്പം കോവാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശേഷണം .
ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് ഹര്‍ഷവര്‍ധനും ഭാര്യയും’ കോവാക്‌സിന്‍ ‘കുത്തിവെപ്പ് സ്വീകരിച്ചത്.

“ഞങ്ങള്‍ കോവാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചു. ഈ വാക്‌സിന്‍ സഞ്ജീവനി പോലെ പ്രവര്‍ത്തിക്കും. സഞ്ജീവനി ലഭിക്കാന്‍ ഹനുമാന്‍ജി ഇന്ത്യ കടന്നു. എന്നാല്‍ ഈ സഞ്ജീവനി നിങ്ങളുടെ സമീപത്തെ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്- ഹര്‍ഷവര്‍ധന്‍ കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button