IndiaLatest

സമ്പദ് ​വ്യ​വ​സ്ഥ​ ശ​ക്തി​പ്പെ​ടു​ത്താന്‍ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും

“Manju”

ഭോ​പ്പാ​ല്‍: രാ​ജ്യ​ത്തി​ന്റെ സമ്പദ് ​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ പ​ശു​വി​ന്റെ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന പ്രസ്താവനയുമായി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍. പ​ശു​ക്ക​ളോ കാ​ള​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ന​മു​ക്ക് കൂടുതല്‍ കാ​ര്യ​ങ്ങ​ള്‍ ചെയ്യാനാകുള്ളൂവെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ഭോ​പ്പാ​ലി​ല്‍ ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്റെ വ​നി​താ വി​ഭാ​ഗ​ത്തി​ന്റെ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍‌ സം​സാ​രി​ക്ക​വെ​യാ​ണ് ചൗ​ഹാ​ന്‍ വിവാദ പ്രസ്താവന നടത്തിയത്.

“ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ഒ​രു സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തി​ന്റെ​യും രാ​ജ്യ​ത്തി​ന്റെയാ​കെ​യും സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​കും.ഗോ​മൂ​ത്ര​ത്തി​ല്‍ നി​ന്നും ചാ​ണ​ക​ത്തി​ല്‍ നി​ന്നും കീ​ട​നാ​ശി​നി മു​ത​ല്‍ മ​രു​ന്നു​ക​ള്‍ വ​രെ​യും വൈ​വി​ധ്യ​മാ​ര്‍​ന്ന നി​ര​വ​ധി ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും നി​ര്‍​മി​ക്കാ​നാ​കും. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കും. “ഈ ​മേ​ഖ​ല​യി​ലേ​ക്ക് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button