LatestThiruvananthapuram

നെല്ലിക്കാട് കാഞ്ഞരംപാറ റോഡ് ഗതാഗതയോഗ്യമാക്കണം

“Manju”

പോത്തൻകോട്.നെല്ലിക്കാട് കാഞ്ഞപാറ കണക്ഷൻ റോഡിനു സമീപത്തു കൂടി ഒഴുകുന്ന തോട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും ഉള്ള മണ്ണിടിഞ്ഞുവീണ് ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം റോഡിലൂടെ ഒഴുകി തൊട്ടടുത്ത പുരയിടങ്ങളിൽ ചെളിയും വെള്ളവും അടിക്കുന്ന കാരണം പ്രദേശവാസികൾ ദിവസങ്ങളായി വളരെ ബുദ്ധിമുട്ടുന്നു.ഇതുകാരണം റോഡ് ഗതാഗത യോഗ്യമല്ലാത്തതായി തീർന്നിരിക്കുകയാണ്.ഇതുസംബന്ധിച്ചുള്ള പരാതി പഞ്ചായത്ത് അധികൃതർക്ക് മുൻപാകെ നൽകിയെങ്കിലും ഒരാഴ്ചയായി യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത് മൂലം പകർച്ചവ്യാധികൾ പടരുമോ എന്നുള്ള ഭീ തിയിലാണ് സമീപവാസികൾ.

Related Articles

Back to top button