IndiaLatest

ഊന്നൽ ഘടനാപരമായ പരിഷ്കാരങ്ങൾക്ക്: നിർമല സീതാരാമൻ…

“Manju”

രജിലേഷ് കേരിമഠത്തില്‍

ന്യൂഡൽഹി ∙ കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നാൽ മറ്റു രാജ്യങ്ങളിൽനിന്നു ഒറ്റപ്പെടുകയെന്നല്ലെന്നും ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നാണെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയാണ് ലക്ഷ്യം. …

ഘടനാപരമായ പരിഷ്കാരങ്ങൾ വഴിയും പരിസ്ഥിതി ഉത്തേജനം വഴിയും വളർച്ച വർധിപ്പിക്കുന്നതും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായിരിക്കും നാലാംഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക…എട്ടു മേഖലകൾക്കു വേണ്ടിയായിരിക്കും ഇന്നത്തെ പ്രഖ്യാപനങ്ങൾ. കൽക്കരി, ധാതുക്കൾ, പ്രതിരോധ സാമഗ്രികളുടെ നിർമാണം, വ്യോമയാനം, ബഹിരാകാശം, ആണവോർജം, വിമാനത്താവളങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തുടങ്ങിയവയായിരിക്കും ഇവ.

ധനമന്ത്രിയുടെ വാർത്താസമ്മേളനത്തിൽനിന്ന് നിക്ഷേപങ്ങൾക്കായി…

നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാക്കാൻ നയം പരിഷ്കരിക്കും. ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താനും നിക്ഷേപകരും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനങ്ങൾക്കുമായി പ്രോജക്ട് ഡെവലപ്മെന്റ് സെല്ലുകൾ രൂപീകരിക്കും….

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നു കണ്ടെത്തി സംസ്ഥാനങ്ങളെ റാങ്ക് ചെയ്യും….

കൽക്കരി
• കൽക്കരി ഖനനത്തിൽ സ്വകാര്യപങ്കാളിത്തം
• സംരംഭകർക്ക് വ്യവസ്ഥകൾ ഉദാരമാക്കും
• 50 കൽക്കരി ബ്ലോക്കുകൾ ഉടൻ തുറക്കും‌‌…
• ആർക്കും ലേലത്തിൽ പങ്കെടുക്കാം; യോഗ്യതാ മാനദണ്ഡങ്ങളില്ല…

നിക്ഷേപങ്ങൾക്കായി നയം മാറും
∙ നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാക്കാൻ നയം പരിഷ്കരിക്കും. ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താനും നിക്ഷേപകരും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനങ്ങൾക്കുമായി പ്രോജക്ട് ഡെവലപ്മെന്റ് സെല്ലുകൾ രൂപീകരിക്കും
∙ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നു കണ്ടെത്തി സംസ്ഥാനങ്ങളെ റാങ്ക് ചെയ്യും

Related Articles

Back to top button