HealthLatest

രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍

“Manju”

വെള്ളം കുടിച്ചോളൂ...പക്ഷെ അധികമാകേണ്ട | What Happens When You Drink Too  Much Water?

രാവിലെ പല്ല് തേക്കാതെ ഗ്ലാസോ പ്ലേറ്റോ എടുത്താല്‍ വടി എടുക്കുന്നവരായിരിക്കും മിക്ക വീടുകളിലെയും അമ്മമാർ. പല്ല് തേയ്‌ക്കാതെ പച്ചവെള്ളം തരില്ലെന്ന് പലപ്പോഴും വീട്ടുകാർ പറയുന്നത് നാം കേട്ടിരിക്കും.എന്നാല്‍ ഇനി വീട്ടില്‍ നിന്നും അങ്ങനെ കേള്‍ക്കുകയാണെങ്കില്‍ പല്ല് തേയ്‌ക്കാതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അവരോട് പറയാം..

രാത്രി കിടക്കുന്നതിനു മുമ്ബായി നിങ്ങള്‍ പല്ല് തേക്കാറുണ്ടെങ്കില്‍ പിറ്റേ ദിവസം രാവിലെ പല്ല് തേക്കാതെ ഒരു ഗ്ലാസ് ശുദ്ധജലം കുടിച്ച്‌ തുടങ്ങുന്നതില്‍ പ്രശ്‌നമില്ല. ഉറക്കം ഉണർന്നയുടൻ ശുദ്ധജലം കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച്‌ ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുമ്ബോള്‍ വായയിലെ സലൈവ വെള്ളത്തിനൊപ്പം കുടലില്‍ എത്തുകയും ഇത് ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു. ഉറക്കം ഉണർന്നാല്‍ പലരും വയറെരിച്ചില്‍, ഗ്യാസ് ട്രബിള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ഇതില്ലാതാക്കാൻ അതിരാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ച്‌ തുടങ്ങാം. ചർമ്മകാന്തി വർദ്ധിപ്പിക്കാനും രാവിലെ വെള്ളം കുടിച്ച്‌ തുടങ്ങുന്നത് നല്ലതാണ്. അതിരാവിലെ പല്ല് തേയ്‌ക്കാതെ വെള്ളം കുടിക്കുന്നവരാണെങ്കില്‍ തലേ ദിവസം രാത്രി പല്ല് വൃത്തിയായി തേച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ വായയിലെ ബാക്ടീരിയകള്‍ വെള്ളത്തിനൊപ്പം വയറ്റില്‍ എത്തുകയും അത് ആരോഗ്യത്തെ ദോഷമായി ബാധിക്കുകയും ചെയ്യും.

Related Articles

Back to top button