Uncategorized
വെഞ്ഞാറമൂട്ടില്‍ കാര്‍ അപകടം
ശ്രീജ.എസ്
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി. മാണിക്കോട് മഹാദേവ ക്ഷേത്രത്തിന് സമീപം ആണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ ആയിരുന്നു പത്തനംതിട്ട കാരമ്മേലി റോഷന് (30) പരിക്കേറ്റു.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട കാര്‍ ആദ്യം കാറില്‍ ഇടിക്കുകയും ഇലക്ട്രിക് പോസ്റ്റും തകര്‍ത്തു
പിന്നീട് എതിര്‍വശത്തുള്ള കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.