InternationalLatest

തേജസ് യുദ്ധവിമാനം ;പരിഹാസവുമായി പാക്കിസ്ഥാന്‍

“Manju”

ദുബായ്: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനങ്ങള്‍ ദുബായ് എയര്‍ഷോയില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചതിനെ ലോകരാജ്യങ്ങള്‍ മുഴുവന്‍ കൈയടിച്ച്‌ അഭിനന്ദിച്ചപ്പോള്‍ പരിഹാസവുമായി പാകിസ്ഥാന്‍. ദുബായിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടില്‍ നടന്ന എയര്‍ ഷോയില്‍ തേജസ് നടത്തിയ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ കാണികളെ അദ്ഭുതത്തിലാഴ്ത്തി. എന്നാല്‍ പാകിസ്ഥാന്‍ പതിവു പോലെ ഇന്ത്യന്‍ വിമാനത്തെ പരിഹസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്.

സമൂഹമാദ്ധ്യമങ്ങളിലും, ചില പ്രതിരോധ പത്രപ്രവര്‍ത്തകരുടെ ട്വിറ്ററിലുമാണ് തേജസ് മോശമാണെന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രകടനം ഗംഭീരമായതിനാല്‍ വിമാനത്തിന്റെ ഡിസൈന്‍ അത്ര പോര എന്നാണ് പ്രധാന വിമര്‍ശനം. സമൂസയോടാണ് അവര്‍ ഇന്ത്യയുടെ അഭിമാനമായ തേജസിനെ ഉപമിക്കുന്നത്.

Related Articles

Back to top button