IndiaLatest

സൗരവ്​ ഗാംഗുലി ഐ.സി.സി ക്രിക്കറ്റ്​ കമ്മിറ്റി ചെയര്‍മാന്‍

“Manju”

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ്​ കൗണ്‍സില്‍ (ഐ.സി.സി) ക്രിക്കറ്റ്​ കമ്മിറ്റി ചെയര്‍മാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം മുന്‍ നായകനുമായ സൗരവ്​ ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു. സഹതാരമായിരുന്ന അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായിട്ടാണ്​ ഗാംഗുലി ഐ.സി.സി ക്രിക്കറ്റ്​ കമ്മിറ്റിയുടെ തല​പ്പത്തെത്തിയത്​. പദവിയില്‍ ഒമ്പത്​ വര്‍ഷമിരുന്ന്​ മികച്ച സേവനം കാഴ്ചവെച്ച കുംബ്ലെക്ക്​ ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ്​ ​ബാര്‍ക്ലേ നന്ദി അറിയിച്ചു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായ ഗാംഗുലി വിരമിച്ച ശേഷം ക്രിക്കറ്റ്​ ഭരണരംഗത്തും മികച്ച പ്രകടനമാണ്​ കാഴ്ചവെക്കുന്നത്​. 2015-2019 കാലഘട്ടത്തില്‍ ബംഗാള്‍ ക്രിക്കറ്റ്​ അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ഗാംഗുലി 2019 ഒക്​ടോബറില്‍ ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു

Related Articles

Back to top button