KeralaLatest

നെറ്റ്‌വര്‍ക്ക് വേഗം കൂട്ടി, ഡൗണ്‍ലോഡിങില്‍ ജിയോ മുന്നില്‍

“Manju”

ദില്ലി: ടെലികോം സേവനദാതാക്കളുടെ 4ജി നെറ്റ്‌വര്‍ക്ക് വേഗം കുത്തനെ കൂട്ടിയതായി ട്രായി. കഴിഞ്ഞ മാസങ്ങളില്‍ മിക്ക നെറ്റ്‌വര്‍ക്കുകളുടെയും വേഗം കുത്തനെ കൂടിയെന്നാണ് ട്രായിയുടെ റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്.
ട്രായ് ഡേറ്റ പ്രകാരം ഒക്ടോബറില്‍ റിലയന്‍സ് ജിയോയുടെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗം സെക്കന്‍ഡില്‍ 21.9 മെഗാബൈറ്റാണ്(എംബിപിഎസ്). അപ്‌ലോഡ് വേഗം സെക്കന്‍ഡില്‍ 7.6 എംബിപിഎസുമായി വോഡഫോണ്‍ ഐഡിയയും ഒന്നാമതെത്തി. ജിയോയുടെ 4ജി നെറ്റ്‌വര്‍ക്ക് വേഗം സെപ്റ്റംബറില്‍ 20.9 എംബിപിഎസായിരുന്നു. ജിയോയുടെ എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ വേഗം യഥാക്രമം 8.7 എംബിപിഎസ്, 6.3 എംബിപിഎസ് എന്നിങ്ങനെയാണ്.
ട്രായി റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ മൂന്ന് ടെലികോം സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ 4ജി അപ്‌ലോഡ് വേഗത്തിലും പുരോഗതിയുണ്ട്. വോഡഫോണ്‍ ഐഡിയ ഒക്ടോബറില്‍ ശരാശരി 7.6 എംബിപിഎസ് അപ്‌ലോഡ് വേഗം നിലനിര്‍ത്തി. 6.4 എംബിപിഎസ് അപ്‌ലോഡ് വേഗവുമായി റിലയന്‍സ് ജിയോയും 5.2 എംബിപിഎസുമായി ഭാരതി എയര്‍ടെലും തൊട്ടുപിന്നാലെയുണ്ട്.
കേരളത്തിലെ നെറ്റ്‌വര്‍ക്ക് വേഗത്തില്‍ ജിയോയാണ് മുന്നില്‍. കേരളത്തിലെ ജിയോയുടെ ഡൗണ്‍ലോഡ് വേഗം 17.3 എംബിപിഎസാണ്. എയര്‍ടെലിന്റേത് 5.7 എംബിപിഎസ്, വോഡഫോണ്‍ ഐഡിയയുടേത് 7.6 എംബിപിഎസ് എന്നിങ്ങനെയാണ്. രാജ്യത്ത് ഒഡീഷയിലാണ് ഏറ്റവും വേഗമുള്ള നെറ്റ്‌വര്‍ക്ക്. ഒ‍ഡീഷയില്‍ ജിയോയുടെ ഡൗണ്‍ലോഡ് വേഗം 35 എംബിപിഎസാണ്

Related Articles

Back to top button