IndiaLatest

കാട്ടില്‍ നിന്നും സമുദ്രം തേടി ചുവന്ന ഞണ്ടുകള്‍

“Manju”

ഓസ്‌ട്രേലിയ: കാട്ടില്‍ നിന്നും ചുവന്ന ഞണ്ടുകള്‍ സമുദ്രം തേടി ഇറങ്ങിയപ്പോള്‍ റോഡുകള്‍ അടച്ച്‌ വഴിയൊരുക്കി ഓസ്‌ട്രേലിയ.
ദശലക്ഷക്കണക്കിന് ഞണ്ടുകള്‍ തെരുവിലേക്കിറങ്ങിയപ്പോള്‍ കണ്ടു നിന്നവര്‍ക്കും കൗതുക കാഴ്ചയായി. ഐലന്റിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക പാലമൊരുക്കി ഞണ്ടുകള്‍ക്ക് സമുദ്രത്തിലേക്കുള്ള വഴിയൊരുക്കി.വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ നാഷണല്‍ പാര്‍ക്കിലേക്കാണ് ഞണ്ടുകള്‍ നിരങ്ങി നീങ്ങിയത്.
ഞണ്ടുകളുടെ കുടിയേറ്റം കാണാന്‍ നിരവധി ആളുകള്‍ എത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. റോഡും പാലവും പാറകളും എല്ലാം താണ്ടിയാണ് ഞണ്ടുകളുടെ പലായനം. വംശ വര്‍ദ്ധനവ് നടത്തേണ്ട സമയത്താണ് ചുവന്ന ഞണ്ടുകള്‍ ഇത്തരത്തില്‍ കൂടുമാറ്റം നടത്തുന്നത്

Related Articles

Back to top button