KeralaLatest

എംഎം മണിയോട് തോറ്റതിനാല്‍ തി​ങ്ക​ളാ​ഴ്ച ത​ല മൊ​ട്ട​യ​ടി​ക്കുമെന്ന് ഇ.​എം. അ​ഗ​സ്തി

“Manju”

ഇടുക്കി ; നിയമസഭ തെരഞ്ഞെടുപ്പില്‍ ഉ​ടു​മ്പ​ന്‍​ചോ​ല മ​ണ്ഡ​ല​ത്തി​ല്‍ മന്ത്രി എംഎം മണിയോട് തോറ്റ ഇ.​എം. അ​ഗ​സ്തി തി​ങ്ക​ളാ​ഴ്ച ത​ല മൊ​ട്ട​യ​ടി​ക്കുമെന്ന് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എംഎം മണി വീണ്ടും ഉടുമ്പന്‍ചോലയില്‍ വിജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി പറഞ്ഞിരുന്നു. ഈ വാക്ക് താന്‍ പാലിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

എന്‍ഡിഎ-എല്‍ഡിഎഫ് വോട്ടുകച്ചവടം ഉടുമ്പന്‍ചോലയില്‍ നടന്നു എന്ന് അഗസ്തി പ്രതികരിച്ചു. “എം.​എം. മ​ണി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍. ത​ല കു​നി​ച്ച്‌ ജ​ന​വി​ധി മാ​നി​ക്കു​ന്നു. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ലും ഞാ​ന്‍ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ക്കു​ന്നു. നാ​ളെ ത​ല മൊ​ട്ട​യ​ടി​ക്കും. സ്ഥ​ല​വും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ല്‍ പി​ന്നീ​ട് അ​റി​യി​ക്കും’ എന്നാണ് അദ്ദേഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചത്.

27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒന്‍പതാം റൗണ്ട് എണ്ണി തീര്‍ന്നതോടെ എംഎം മണി വിജയിച്ചത്. കഴിഞ്ഞ തവണ 1109 വോട്ടുകള്‍ക്കാണ് അദ്ദേഹം ഇവിടെ ജയിച്ചത്.

Related Articles

Back to top button