IndiaLatest

ട്രെയിനുകളില്‍ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കുന്നു

“Manju”

ഡല്‍ഹി ; തീവണ്ടികളില്‍ ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ ഇനി മുതല്‍ വിശന്നിരിക്കണ്ട. കോവിഡ് പ്രതിസന്ധി മൂലം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു .

കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ടാഗുകള്‍ പില്‍വലിക്കാനും പഴയ നിരക്ക് പുനഃസ്ഥാപിക്കാനും റെയില്‍വേ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വ്യോമയാന മന്ത്രാലയം ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

Related Articles

Back to top button