IndiaLatestMalappuram

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍ രാജിവച്ചു

“Manju”

ന്യൂഡല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.
കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിങ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സാബിര്‍ ഗഫാര്‍ കത്തില്‍ വ്യക്തമാക്കി.
എന്നാല്‍ രാജിവയ്ക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഖാദര്‍ മൊയ്തീന് അയച്ച രാജിക്കത്ത് സാബിര്‍ ഗഫാര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Back to top button