IndiaLatest

യുവരാജ് സിംഗിനൊപ്പമുള്ള നിമിഷം പങ്കുവെച്ച്‌ ടോവിനോ തോമസ്

“Manju”

മുംബൈ : തന്റെ ജീവിതത്തിലെ ‘ഫാന്‍ ബോയ്’ നിമിഷം പങ്കുവെച്ച്‌ നടന്‍ ടോവിനോ തോമസ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ യുവരാജ് സിങ്ങിനൊപ്പമുള്ള നിമിഷമാണ് ടോവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
മിന്നല്‍ മുരളിയുടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയില്‍ എത്തിയപ്പോള്‍ ആയിരുന്നു യുവരാജിനൊപ്പം ഫോട്ടോ എടുത്തത്. ടോവിനോ തോമസിനൊപ്പം മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫും യുവരാജ് സിങ്ങിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഒരു നീണ്ട കുറിപ്പിനോട് ഒപ്പമായിരുന്നു ടോവിനോ യുവരാജ് സിങ്ങിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘എക്കാലത്തും ഞാന്‍ നിങ്ങളുടെ കടുത്ത ആരാധകന്‍ ആയിരുന്നു യുവരാജ് സിങ്ങ്. നിങ്ങളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതിലും നിങ്ങള്‍ക്കൊപ്പം കുറച്ച്‌ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷം. ഡര്‍ബനിലെ നിങ്ങളുടെ സിക്സറുകള്‍ പോലെ ഇത് എക്കാലവും ഞാന്‍ ഓര്‍ക്കും’ – ടോവിനോ കുറിച്ചു.


മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫും യുവരാജ് സിങ്ങിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു. ‘ക്രിക്കറ്റ് സൂപ്പര്‍ ഹീറോയ്ക്കൊപ്പം’ എന്ന അടിക്കുറിപ്പോടു കൂടിയാണ് യുവരാജ് സിങ്ങിന് ഒപ്പമുള്ള ചിത്രം ബേസില്‍ പങ്കുവെച്ചത്. ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24ന് റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സില്‍ ആണ് ചിത്രം റിലീസ് ചെയ്യുക. ഗോദ എന്ന ചിത്രത്തിനു ശേഷം ടോവിനോയും ബേസിലും ഒരുമിക്കുന്ന ചിത്രമാണിത്.

Related Articles

Back to top button