Uncategorized

മുസ്ലീം വനിതയ്‌ക്ക് കഠിന തടവ് വിധിച്ച് ചൈനീസ് ഭരണകൂടം

“Manju”

തായ്വാൻ ; ഇസ്ലാം മതം പഠിപ്പിച്ചതിന് മുസ്ലീം യുവതിയ്‌ക്ക് കഠിന തടവ് വിധിച്ച് ചൈനീസ് ഭരണകൂടം. നാല് വർഷം മുൻപ് തടവിലാക്കിയ യുവതിക്കാണ് ഭരണകൂടം 14 വർഷത്തെ കഠിന തടവ് വിധിച്ചത്. കുട്ടികളെ ഇസ്ലാം മതം പഠിപ്പിച്ചതിനും ഖുർആൻ കൈവശം വെച്ചതിനുമാണ് ശിക്ഷ.

മനാസ് സ്വദേശിയായ അൻപത്തിയേഴുകാരി ഹാസിയത് എഹമെറ്റിനെയാണ് ഭരണകൂടം നിർദയം ശിക്ഷിച്ചത്. 2017 ലെ ഒരു രാത്രിയിലാണ് ഉദ്യോഗസ്ഥരെത്തി ഇവരെ പിടികൂടി കൊണ്ടുപോയത്. ധരിച്ചിരുന്ന വസ്ത്രം പോലും മാറ്റാൻ സമയം കൊടുക്കാതെയാണ് ഇവരെ വലിച്ചിഴച്ച് കൊണ്ടുപോയത്. തുടർന്ന് നാല് വർഷത്തോളം അനധികൃതമായി തടവിൽ വെച്ചു. എന്നാൽ അറസ്റ്റിലാകുന്നതിന് രണ്ട് വർഷം മുൻപ് അവർ മതം പഠിപ്പിക്കുന്നത് നിർത്തിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്നും ഇവർ വിട്ടുനിന്നത്.

2009 ൽ ഇവരുടെ ഭർത്താവിനും ചൈനീസ് ഭരണകൂടം തടവ് ശിക്ഷ വിധിച്ചിരുന്നു. ചൈനയിൽ ഉയ്ഗുർ മുസ്ലീങ്ങൾ നേരിടുന്ന ക്രൂര പീഡനങ്ങളാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button