InternationalLatest

കുഞ്ഞൻ കാറായ ടാറ്റാ പിക്സെല്‍ ഇന്ത്യന്‍ വിപണിയിലും

“Manju”

ശ്രീജ.എസ്

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ പരിചിതമായ ടാറ്റാ പിക്സെല്‍ എന്ന ചെറു കാര്‍, ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് രത്തന്‍ ടാറ്റയുടെ കീഴിലെ ടാറ്റാ മോട്ടോര്‍സ്.

ടാറ്റാ നാനോയെ പോലെ ഹാച്ച്‌ ബാക്ക് മോഡലില്‍ തന്നെ അവതരിപ്പിക്കുന്ന ടാറ്റാ പിക്സെല്‍ എന്ന കുഞ്ഞന്‍ വാഹനത്തില്‍ ഉള്‍ക്കൊളിച്ചിരിക്കുന്ന സവിശേഷതകള്‍ നിരവധിയാണ്. അവയില്‍ പ്രധാനം വാഹനത്തില്‍ രണ്ടു വശങ്ങളിലുമായി ഓരോ ഡോറുകളാണ് ഘടന ചെയ്യപ്പെട്ടിരിക്കുന്നത് എന്നുള്ളതാണ്.

അത്തരം ഡോറുകള്‍ മുയല്‍ ചെവി മോഡലില്‍, മുകളിലോട്ട് ഉയര്‍ത്തി തുറക്കുന്ന തരത്തില്‍ ആകര്‍ഷണീയമായി ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നു. നാലു പേരടങ്ങിയ കുഞ്ഞ് കുടുംബത്തിന് സുഖപ്രദമായ് യാത്ര ചെയ്യാന്‍ കഴിയുന്ന ടാറ്റാ പിക്സെലിനെ മുന്‍ഭാഗത്തെ പരത്തി ഫിനിഷ് ചെയ്തിരിക്കുന്ന ഹെഡ് ലാംബ് മനോഹരമാക്കുന്നു.

Related Articles

Back to top button