IndiaLatest

രാജ്യത്ത് 100 തെരുവോര ഭക്ഷണശാലകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

“Manju”

ന്യൂഡല്‍ഹി : രാജ്യത്തിലുടനീളം 100 ജില്ലകളിലായി 100 തെരുവോര ഭക്ഷണശാലകള്‍ വികസിപ്പിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നു.ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികള്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

സുരക്ഷിതവും ആരോഗ്യകരമായ ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെരുവോര ഭക്ഷണശാലകള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരു കോടി രൂപ വീതം ധനസഹായം ലഭ്യമാക്കും. രാജ്യവ്യാപകമായി 100 തെരുവോര ഭക്ഷണശാലകള്‍ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. തെരുവോര കച്ചവടക്കാര്‍ക്കുള്ള ഭക്ഷ്യസുരക്ഷ, ശുചിത്വ പരിപാലനം, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവയെക്കുറിച്ചുള്ള പരീശീലന പരിപാടികളും നടത്താന്‍ അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തെരുവോര ഭക്ഷണശാലകളുടെ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡിംഗ് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു

 

Related Articles

Back to top button