Uncategorized

 “കഴക്കൂട്ടം മിനി സിവിൽ സ്റ്റേഷൻ തടസ്സങ്ങൾ നീക്കി പ്രാവർത്തികമാക്കണം” — ‘ജോയിന്റ് കൗൺസിൽ’.

“Manju”

കഴക്കൂട്ടം(തിരുവനന്തപുരം) : ജനങ്ങൾക്ക് ഒരു കുടക്കീഴിൽ വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന കഴക്കൂട്ടം സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള തടസ്സങ്ങൾ നീക്കി എത്രയും വേഗം പ്രാവർത്തികമാക്കണമെന്ന് ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു സമ്മേളനം ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം മേഖലാ പ്രസിഡന്റ് എ. സജികുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ജില്ലാ സെക്രട്ടറി കെ. സുരകുമാർ, വൈസ് പ്രസിഡന്റ് ദേവി കൃഷ്ണ. എസ്, ജോയിന്റ് സെക്രട്ടറി ആർ. സരിത, നോർത്ത് ജില്ലാ കമ്മിറ്റി അംഗം സതീഷ്എസ്. ആർ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന “വിശക്കരുതാർക്കും സാന്ത്വന സ്പർശം പരിപാടി”യുടെ ഭാഗമായുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണത്തിനായി മേഖലാ കമ്മിറ്റി സമാഹരിച്ച തുക ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാറിന് ചടങ്ങിൽ കൈമാറി. ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മേഖലാ സെക്രട്ടറി ഷജീർ. എ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കിരൺ വരവ് ചെലവ് കണക്കും, ബിന്ദു.എസ് രക്തസാക്ഷി പ്രമേയവും, ഷീല എസ്. ആർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പുതിയ മേഖലാ ഭാരവാഹികളായി ശ്രീകുമാർ. ജി (പ്രസിഡന്റ്), ഷീമോൻ, ഷീല എസ്. ആർ (വൈസ് പ്രസിഡന്റുമാർ), ഷജീർ. എ (സെക്രട്ടറി), മനു വി. എം, ഷിബു തോമസ് (ജോയിന്റ് സെക്രട്ടറിമാർ), കിരൺ (ട്രഷറർ), ഷീല എസ്. ആർ (വനിതാ കമ്മിറ്റി പ്രസിഡന്റ്), ബിന്ദു. എസ് (സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. നോർത്ത് ജില്ലാ കമ്മിറ്റിയംഗം മോഹന കുമാരൻ നായർ സ്വാഗതവും മേഖലാ കമ്മിറ്റിയംഗം ശ്രീകുമാർ. ജി നന്ദിയും പറഞ്ഞു.

 

Related Articles

Back to top button