KeralaLatestThiruvananthapuram

ഒമിക്രോണ്‍; കേരളത്തില്‍ ജാഗ്രത ശക്തമാക്കി

“Manju”

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദം ‘ ഒമിക്രോണ്‍ ‘ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച്‌ കേന്ദ്രത്തില്‍ നിന്ന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്ബ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവില്‍ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. പുതിയ വകഭേദത്തെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണ്. എല്ലാവരും മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button