KeralaLatest

ബ്രാഹ്മിണ്‍സ് സ്ഥാപകന്‍ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു

“Manju”

തൊടുപുഴ; പ്രമുഖ ഭക്ഷ്യ ബ്രാൻഡായ ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി.വിഷ്ണു നമ്പൂതിരി (68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10 ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് ഇല്ലപ്പറമ്പില്‍

ഭാര്യ: മഞ്ജരി (ഇലഞ്ഞി ആലപുരം മഠത്തില്‍മന കുടുംബാംഗം). മക്കള്‍: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), സത്യ വിഷ്ണു (ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്). മരുമക്കള്‍: അര്‍ച്ചന(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), ജിതിന്‍ ശര്‍മ (ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്).

Related Articles

Back to top button