IndiaLatest

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നുതന്നെ

“Manju”

ന്യൂഡല്‍ഹി: മലീമസമായ ഡല്‍ഹിയുടെ ആകാശത്തെ വെളുപ്പിക്കാനുള്ള നടപടികളൊന്നും ഫലം കാണുന്നില്ല. രാജ്യതലസ്ഥാനത്തും ഗുരുഗ്രാമിലും ഞായറാഴ്ച രാവിലെയും വായു മലിനീകരണ തോത് ഉയര്‍ന്നുതന്നെയാണ്. നോയിഡയില്‍ വായു മലിനീകരണം ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ വായുമലിനീകരണ തോത് 372 ആണ് രേഖപ്പെടുത്തിയത്. എല്ലാവരും ഭാരമുള്ള ജോലികള്‍ കഴിയുന്നതും കുറക്കണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍, പ്രായമുള്ളവര്‍, കുട്ടികള്‍ നിര്‍ബന്ധമായും പുറത്തിറങ്ങുന്നതും ഭാരമുള്ള ജോലികള്‍ എടുക്കുന്നതും കുറക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ, സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

വായു മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്ന് നവംബര്‍ 22നാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിരുന്നത്. അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള ട്രക്ക് വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഈമാസം 30 വരെ നീട്ടി. അതേസമയം, നഗരത്തിലെ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും.

Related Articles

Check Also
Close
Back to top button