IndiaLatest

100 മാര്‍കിന്റെ പരീക്ഷയ്ക്ക് 151 മാര്‍ക്

“Manju”

പാട്‌ന: നൂറ് മാര്‍കിന്റെ പരീക്ഷയ്ക്ക് എങ്ങനെയെങ്കിലും 35 മാര്‍ക് ലഭിക്കണേ എന്ന് പ്രാര്‍ഥിച്ചാണ് പല വിദ്യാര്‍ഥികളും ഫലം നോക്കാനായി പോകുന്നത്. ഇവിടെ ഒരാള്‍ക്ക് നൂറില്‍ 150 മാര്‍ക് ലഭിച്ചിരിക്കുകയാണ്. ബിഹാറിലെ ദര്‍ഭംഗയിലാണ് വിചിത്രമായ സംഭവം നടന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ലളിത് നാരായണ്‍ മിഥില യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് ബിരുദത്തിന് 100 ല്‍ 151 മാര്‍ക് ലഭിച്ചത്. ഇതോടെ പലരും ബിഹാറിനെ ട്രോളുകയാണ്. ഫലം കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്ന് വിദ്യാര്‍ഥി പറയുന്നു. ‘പൊളിറ്റികല്‍ സയന്‍സിന് 100ല്‍ 151 മാര്‍ക് ലഭിച്ചു. ഇത് എന്റെ ഓപ്ഷണല്‍ മാര്‍ക് ഷീറ്റാണെങ്കിലും, ഉദ്യോഗസ്ഥര്‍ അത് പരിശോധിക്കേണ്ടതായിരുന്നു. ടൈപിംഗ് പിശക് ആയതിനാല്‍, പുതുക്കിയ മാര്‍ക് ഷീറ്റ് കിട്ടിയിട്ടുണ്ടെന്നും ബിഎ ഓണേഴ്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി പറയുന്നു.

Related Articles

Back to top button