Thrissur

ശരണ്യ പദ്ധതി : 46 അപേക്ഷകള്‍ അംഗീകരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

 

ജില്ലാ എംപ്ലോയ്‌മെന്റ് സ്വയം തൊഴില്‍ പദ്ധതി ശരണ്യയുടെ പത്തൊന്‍പതാമത് ജില്ലാ സമിതി യോഗം ചേര്‍ന്ന് 46 അപേക്ഷകള്‍ അംഗീകരിച്ചു. ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ചെയര്‍മാനായ ജില്ലാ സമിതി യോഗത്തിലാണ് അപേക്ഷകള്‍ അംഗീകരിച്ചത്. തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം ബന്ധം വേര്‍പ്പെടുത്തിയവര്‍, മൂപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍ എന്നിവര്‍ക്ക് എംപ്ലോയ്‌മെന്റ് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതിയാണ് ശരണ്യ. ഇതുവരെ 2340 അപേക്ഷകള്‍ ജില്ലാസമിതി പാസ്സാക്കുകയും 2209 അപേക്ഷകര്‍ക്ക് വായ്പ നല്‍കുകയും ചെയ്തിട്ടുണ്ട്.

കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എഡിഎം റെജി പി ജോസഫ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അലാവുദ്ദീന്‍ എ എസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍, മറ്റ് ജില്ലാ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം വി ശശികുമാര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button