IndiaLatest

വാപി മുന്‍സിപ്പാലിറ്റിയില്‍ 37 സീറ്റില്‍ ബിജെപി

“Manju”

അഹമ്മദാബാദ്: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുജറാത്തിലും ബിജെപിക്ക് മിന്നും ജയം.
വാപി മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ 37 സീറ്റിലും ബിജെപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് വെറും ഏഴ് സീറ്റില്‍ ഒതുങ്ങി. ബിജെപിയെ തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ചുകൊണ്ട് പോരാട്ടത്തിന് ഇറങ്ങിയ ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റു പോലും നേടാനായില്ല.
വാപി മുന്‍സിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡില്‍ മൂന്ന് സീറ്റും ആറാം വാര്‍ഡില്‍ നാല് സീറ്റും മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി എതിരില്ലാതെ ഒരുസീറ്റില്‍ വിജയിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള വിജയമായാണ് ബിജെപി ഇതിനെ വിലയിരുത്തുന്നത്.
2016ല്‍ വാപി മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി 44 സീറ്റുകളില്‍ 41 സീറ്റുകളില്‍ വിജയിച്ചിരുന്നു. അന്ന് മൂന്ന് സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.

Related Articles

Back to top button