IndiaLatest

ജലാശയങ്ങള്‍ കീഴടക്കി എമിന്‍ അബ്ദുള്ള

“Manju”

ഒറ്റപ്പാലം: മൂന്നു വയസ് പ്രായമുള്ള എമിന്‍ അബ്ദുള്ള ജലാശയങ്ങളെ കീഴടക്കി വിസ്മയമാവുകയാണ്. ഷൊര്‍ണൂര്‍ സ്വദേശിനി ജുമാന, മലപ്പുറം രണ്ടത്താണി സ്വദേശി സലീം അക്ബര്‍ ദമ്ബതികളുടെ മകനാണ് എമിന്‍ അബ്ദുള്ള.
തുടര്‍ന്ന് ഷൊര്‍ണൂരിലെ നീന്തല്‍ വിദഗ്ദ്ധന്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ എമിന്‍ അബ്ദുള്ളയുടെ നീന്താനുള്ള കഴിവ് പരീക്ഷിച്ചു തുടങ്ങി. കുളപ്പുള്ളി അന്തിമഹാകാളന്‍ചിറയില്‍ എമിന്‍ നീന്തി തുടിക്കുന്ന കാഴ്ചകണ്ട് രാമകൃഷ്ണനും ഞെട്ടി. ഒരു ഏക്കര്‍ വിസ്തൃതിയില്‍ ആഴവും പരപ്പുമുള്ളതാണ് അന്തിമഹാകാളന്‍ചിറ. ചിറയില്‍ എമിന്‍ മലര്‍ന്ന് നീന്തുന്നതോടൊപ്പം വെള്ളത്തില്‍ ചവിട്ടി നില്‍ക്കാനും തുടങ്ങി.
ചിറയില്‍ നീന്താന്‍ മുതിര്‍ന്നവര്‍ പോലും ഭയപ്പെടുമ്ബോഴാണ് ഒട്ടും ഭയമില്ലാതെ എമിന്‍ ആഴങ്ങളെയും ദൂരത്തെയും കീഴടക്കുന്നത്. രാമകൃഷ്ണന്‍ എമിന്‍ അബ്ദുള്ളയെ നീന്താനായി ചിറയിലേക്ക് തൂക്കിയിടുന്നതും എമിന്‍ മലര്‍ന്ന് നീന്തി ജലാശയത്തില്‍ വിസ്മയം സൃഷ്ടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ശാസ്ത്രീയമായി എമിനെ നീന്തല്‍ പഠിപ്പിച്ച്‌ കൂടുതല്‍ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുകയാണ് രാമകൃഷ്ണന്‍. നൂറ് കണക്കിന് കുട്ടികളെ രാമകൃഷ്ണന്‍ അന്തിമഹാകാളന്‍ചിറയില്‍ നീന്തല്‍ പഠിപ്പിക്കുന്നുണ്ട്. ഇതുവരെ ആയിരത്തിലേറെ കുട്ടികളെ നീന്തല്‍ പഠിപ്പിച്ചിട്ടുണ്ട്.
ശ്വാസനിയന്ത്രണത്തോടെ ഏറെനേരം ജലാശയങ്ങളില്‍ നീന്താന്‍ എമിന് പ്രത്യേക കഴിവുണ്ട്. കൈകാലുകള്‍ നന്നായി ഉപയോഗിക്കാനും ക്ഷീണം ബാധിക്കാതെ മലര്‍ന്നും ഏറെനേരം ജലാശയത്തില്‍ നീന്താന്‍ ഈ മൂന്നു വയസുകാരന് കഴിയും

Related Articles

Back to top button