IndiaLatest

ഒമിക്രോണ്‍ ആശങ്ക ; ഒരു കുടുംബത്തിലെ 9 പേര്‍ക്ക് കോവിഡ്

“Manju”

ജയ്പൂര്‍ : രാജസ്ഥാനിലെ ജയ്പൂരില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ നാലു പേര്‍ ഉള്‍പ്പെടുന്ന ഒരു കുടുംബത്തിലെ 9 പേര്‍ക്ക് കോവിഡ് പോസിറ്റിവ് സ്‌ഥിരീകരിച്ചു. ഇവരില്‍ നാല് പേരെയും രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ പ്രവേശിപ്പിച്ചു.

ജനിതക പരിശോധനയ്ക്കായി 9 പേരുടെയും സ്രവം എടുത്തതായി ദേശീയ മാധ്യമത്തോട് ആരോഗ്യ പ്രവര്‍ത്തകന്‍ പറഞ്ഞു. കുടുംബത്തില്‍ ആകെ 14 പേരില്‍ 9 പേരുടെ ഫലമാണ് പോസിറ്റിവ് ആയത്. സംസ്ഥാനത്ത് നിലവില്‍ 213 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് . ഇതില്‍ 114 എണ്ണവും ജയ്പുരില്‍ നിന്നാണ്.

Related Articles

Back to top button