InternationalLatest

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

“Manju”

അബുദാബി; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അബുദാബിയില്‍ നാളെ മുതല്‍ കോവിഡ് വാക്‌സീന്‍ ക്യാംപെയിന് തുടക്കം. അംഗീകൃത നഴ്സുമാരും ക്ലിനിക്കുമുള്ള സ്കൂളുകളില്‍ സ്കൂള്‍ അങ്കണത്തിലും മറ്റു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രദേശത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും മിനി പ്രൈം അസസ്മെന്റ് സെന്ററിലുമായാണ് വാക്സീന്‍ വിതരണം ചെയ്യുക .

അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുന്നതിനെക്കുറിച്ചും ഏതു വാക്സീനാണ് താല്‍പര്യമെന്നും രക്ഷിതാക്കളുടെ അഭിപ്രായം തേടിയിരുന്നു. 3 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സിനോഫാമും 12നു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസറുമാണ് വിതരണം ചെയ്യുന്നത്.

ഫൈസര്‍ വേണമെന്ന് ആഗ്രഹിക്കുന്ന 11 നു താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പ്രത്യേക സമ്മതപത്രം നല്‍കണം. 5 മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്കു ഫൈസര്‍ നല്‍കാന്‍ യുഎഇ ആരോഗ്യവകുപ്പ് നവംബറില്‍ അനുമതി നല്‍കിയിരുന്നു. 16 നു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സ്കൂള്‍ പ്രവേശനത്തിന് വാക്സീന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച്‌ ഈ വിഭാഗത്തിലുള്ളവരില്‍ ഭൂരിഭാഗവും 2 ‍ഡോസ് വാക്സീനും സ്വീകരിച്ചിട്ടുണ്ട് .

Related Articles

Back to top button