Latest

കോഹ്ലിയുടെ ‘ആക്സിഡന്റല്‍ ക്രോസ് ബാര്‍ ചലഞ്ച്’ വൈറല്‍

“Manju”

മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നുള്ള ഫുട്ബോള്‍ കളി ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ പതിവാണ്. താരങ്ങള്‍ സ്വയം രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്‍ട്രാ സ്‌ക്വാഡ് മാച്ചുകളും ഇവര്‍ കളിക്കാറുണ്ട്. ഇത്തരത്തില്‍ ഫുട്ബോള്‍ കളി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. കോഹ്ലി മാത്രമല്ല, മുന്‍ നായകന്‍ എം എസ് ധോണിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെടെ നിരവധി ഫുട്ബോള്‍ ആരാധകരാണ്. മത്സരത്തിന് മുന്നുള്ള മാനസിക സമ്മര്‍ദം കുറക്കുന്നതിനെല്ലാം ഇത്‌ വളരെയധികം ഗുണകരമാണ്. വിരാട് കോഹ്ലി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എഫ് സി ഗോവയുടെ സഹ ഉടമ കൂടിയാണ്.കോഹ്ലിയും ധോണിയുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഫുട്ബോള്‍ കളിക്കാര്‍ കൂടിയാണ്.ഇപ്പോള്‍ വിരാട് കോഹ്ലിയുടെ ഒരു ക്രോസ്സ് ബാര്‍ ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button