InternationalLatest

ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കും സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കും

“Manju”

റിയാദ് ; ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കും സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കും.വാക്സിന്‍ സ്വീകരിച്ച്‌ ആറ് മാസം പിന്നിട്ടവര്‍ക്കാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നത്. സ്വിഹത്തി ആപ്ലിക്കേഷന്‍ വഴി ബൂസ്റ്റര്‍ ഡോസിന് ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡിന്റെ രണ്ട് ഡോസും സ്വീകരിച്ച്‌ ആറ് മാസം പിന്നിട്ടവര്‍ക്കാണ് ഇപ്പോള്‍ സൗദിയില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് ലഭിച്ച്‌ തുടങ്ങിയത്. വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തിയതിലൂടെ പല പ്രവാസികള്‍ക്കും വളരെ നേരത്തെ തന്നെ വാക്സിന്റെ രണ്ട് ഡോസുകളും ഇന്ത്യയില്‍ വെച്ച്‌ സ്വീകരിക്കാനായിരുന്നു. ഇത്തരക്കാര്‍ക്കാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് ലഭിച്ച്‌ തുടങ്ങിയത്.

Related Articles

Back to top button