IndiaLatest

ഒരുലക്ഷം കടന്ന് കോവിഡ് ; ഏഴുമാസത്തിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ഒരുലക്ഷത്തിലധികം പേര്‍ക്ക്. 1,17,100 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
2021 ജൂണ്‍ ആറിനാണ് ഇന്ത്യയില്‍ ഒരു ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്‌ 28.8 ശതമാനമാണ് കോവിഡ് കേസുകളില്‍ വര്‍ധന. 90,928 പേര്‍ക്കാണ്​ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,52,26,386 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര (36,265), പശ്ചിമബംഗാള്‍ (15,421), ഡല്‍ഹി (15,097), തമിഴ്നാട് (6983), കര്‍ണാടക (5031) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനിടെ 302 മരണവും സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ എണ്ണം 4,83,178 ആയി ഉയര്‍ന്നു. 97.57 ശതമാനമാണ് രോഗമുക്തി ​നിരക്ക്. 24 മണിക്കൂറിനിടെ 30,836 പേരാണ് രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളിലും രാത്രികാല നിയന്ത്രണം, വാരാന്ത്യ കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button