EntertainmentLatest

നടന്‍ സജീദ് പട്ടാളം അന്തരിച്ചു

“Manju”

തിരുവനന്തപുരം : ചലച്ചിത്ര നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54 വയസായിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രോഗങ്ങളെതുടര്‍ന്ന് സജീദ് ആശുപത്രിയിലായിരുന്നു.
കൊച്ചിന്‍ സ്വദേശിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.വെബ്‌സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്.
‘കള’, ‘കനകം കാമിനി കലഹം’ ,​ ജാനേ മന്‍ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ സുപരിചിതനായി.കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങി ചെറിയ റോളുകള്‍ ശ്രദ്ധ നേടി. ‘ജാന്‍ എ മന്നി’ലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷവും പ്രേക്ഷകരെ ആകര്‍ഷിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തില്‍ ശ്രദ്ധയ വേഷത്തില്‍ അഭിനയിച്ചിരുന്നു.

Related Articles

Back to top button