InternationalLatest

ജോ​ര്‍​ദാ​നി​ലും ഒ​മി​ക്രോ​ണ്‍

“Manju”

അ​മാ​ന്‍: ജോ​ര്‍​ദാ​നി​ലും കോ​വി​ഡിന്റെ പുതിയ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ര​ണ്ട് പേ​രി​ലാ​ണ് രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജോ​ര്‍​ദാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​ നി​ന്നും രാജ്യത്തെത്തിയ ഒ​രു പൗ​ര​നാ​ണ് ആ​ദ്യ​മാ​യി ഒ​മി​ക്രോ​ണ്‍ വകഭേദം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ള്‍ അ​മാ​നി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ക്വാ​റ​ന്‍ന്റൈനി​ല്‍ നിരീക്ഷണത്തിലാണ്. ര​ണ്ടാ​മ​ത്തെ​യാ​ളും ജോ​ര്‍​ദാ​ന്‍ പൗ​ര​നാ​ണ്. ഇ​യാ​ള്‍ അ​ടു​ത്തി​ടെ രാ​ജ്യ​ത്തുനിന്നും പുറത്തുപോയിട്ടില്ല. ഇ​യാ​ളും അ​മാ​നി​ല്‍ ക്വാ​റ​ന്‍ന്റൈനി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അതെ സമയം ഇന്ത്യയില്‍, ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി ഒമിക്രോണ്‍ സ്​ഥിരീകരിച്ചു.ഡിസംബര്‍ 4 ന്​ ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന്​ തിരിച്ചെത്തിയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേരാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്ത്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. രാജസ്​ഥാനിലെ ജയ്​പൂരില്‍ ഒന്‍പത്​ ഒമിക്രോണ്‍ കേസുകള്‍ സ്​ഥിരീകരിച്ചിരുന്നു. കൂടാതെ കര്‍ണാടകയിലും മഹാരാഷ്​ട്രയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button