InternationalLatest

ബ്രിട്ടനിലെ ബസുകളില്‍ ഇനി എയര്‍ പ്യൂരിഫയറും

“Manju”

ശ്രീജ.എസ്

കോവിഡ്​ വളരെയേറെ ബാധിച്ച ബ്രിട്ടനില്‍ ‍ പൊതുഗതാഗതത്തിനുള്ള ബസുകളില്‍ എയര്‍ പ്യൂരിഫയറുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്​​​ സര്‍ക്കാര്‍

കോവിഡ്​ വായുവിലൂടെ പടരുന്നത്​ തടയാനാണ്​ യു.കെ സര്‍ക്കാര്‍ വലിയ ചിലവില്‍ പുതിയ പദ്ധതി നിലവില്‍ കൊണ്ടുവരുന്നത്​. വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ്​ മുക്​തമാക്കാനും പ്രദേശിക തലം മുതല്‍ ബസുകളില്‍ എയര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിക്കുന്നുണ്ട്​. മാരകമായ വൈറസുകളും അണുക്കളും ഉള്‍പ്പെടെ വായുവിലുള്ള 95 ശതമാനം കണികാ പദര്‍ഥങ്ങളും എയര്‍ ബബ്​ള്‍ (AirBubbl) ഫില്‍ട്ടര്‍ എന്ന്​ പേരായ ഉപകരണം ഫില്‍ട്ടര്‍ ചെയ്​ത്​ കളയും.​ ഇതിലൂടെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാവുകയും ചെയ്യും.

നിലവില്‍ പ്രദേശികമായി ബസുകളില്‍ ഫില്‍ട്ടറുകള്‍ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്​. വായുമലിനീകരണം കുറക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന എയര്‍ലാബ്​സ്​ എന്ന കമ്പനിയാണ്​ ബസുകള്‍ക്കുള്ള എയര്‍ ഫില്‍ട്ടറുകളും നിര്‍മിക്കുന്നത്​.

Related Articles

Back to top button