KeralaLatest

കെപിഎസി ലളിതയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കനിവ് പാലിയേറ്റിവ് സൊസൈറ്റിക്ക്

“Manju”

മുള്ളേരിയ ;നാടകത്തിലും സിനിമയിലും നടന വിസ്മയം തീര്‍ത്ത് മണ്‍മറഞ്ഞ അതുല്യ കലാകാരി കെ പി എസി ലളിതയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കാസര്‍കോട് കനിവ് പാലിയേറ്റിവ് സൊസൈറ്റിക്ക്. രോഗാതുരയായ സമയത്ത് വാങ്ങിയ ഉപകരണങ്ങള്‍ മകനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ ഭാരവാഹികള്‍ക്ക് കൈമാറി. കെ പി എസി ലളിതയ്ക്കായി വാങ്ങിയ പുതുവസ്ത്രങ്ങളും നല്‍കി.

അമ്മയുടെ ഉപകരണങ്ങളും അമ്മയുടെ ഇഷ്ടമറിഞ്ഞ് വാങ്ങിയ സാരികളും തനിക്ക് ഏറെ പ്രീയപ്പെട്ടതാണെങ്കിലും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതില്‍ സന്തൊഷമുണ്ടെന്ന് ‘ജിന്ന്’ സിനിമയുടെ പ്രൊമോഷന് വേണ്ടി കാസര്‍കോട് എത്തിയ സിദ്ധാര്‍ഥ് പറഞ്ഞു. ഇനിയും ‘കനിവ്’ പാലിയേറ്റീവുമായി സഹകരിക്കും.

മുള്ളേരിയയില്‍ നടന്ന ചടങ്ങില്‍ ദേലംപാടി സോണല്‍ കമ്മിറ്റി ഭാരവാഹികളായ സി കെ കുമാരന്‍, എസ് പി പ്രകാശ്, സിപിഐ എം കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവന്‍, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ പി ഉഷ, സുധാകരന്‍ എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. അഡൂര്‍ സ്വദേശി മനോജ് മാധവനാണ് അശരണര്‍ക്കായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലയിലെ കനിവ് സൊസൈറ്റിയെ സിദ്ധാര്‍ഥിന് പരിചയപ്പെടുത്തിയത്.

Related Articles

Back to top button