KeralaLatestMalappuram

ഒ​ഴു​ക്കി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

“Manju”

പൊ​ന്നാ​നി: ഭാ​ര​ത​പ്പു​ഴ​യി​ലെ തു​രു​ത്തി​ല്‍ കു​ടു​ങ്ങി​യ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ പോ​യ കു​ട്ടി​ക​ളു​ടെ തോ​ണി നി​യ​ന്ത്ര​ണം വിട്ട് ഒ​ഴു​ക്കി​ല്‍​പെ​ട്ടു. ച​മ്ര​വ​ട്ടം പു​റ​ത്തൂ​ര്‍ പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ വി​ള​ക്ക​ത്ത​റ​വ​ള​പ്പി​ല്‍ ഷി​ബി​ന്‍ (15), ക​ട​വ​ത്ത​ക​ത്ത് സി​യാ​ദ് (14), ഈ​ന്തും​കാ​ട്ടി​ല്‍ ശു​ഹൈ​ബ് (19), പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ അ​ഹ​മ്മ​ദ് തം​ജി​ദ് (15) എ​ന്നി​വ​രെ​യാ​ണ് അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പു​ഴ​യി​ലെ തു​രു​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ആ​റു​പേ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​ത്തെ തു​രു​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടു​പേ​ര്‍ തു​രു​ത്തി​ല്‍ നി​ല്‍​ക്കു​ക​യും നാ​ലു​പേ​ര്‍ തോ​ണി​യി​ല്‍ പ​ശു​വി​നെ ക​ര​ക്കെ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കുന്നതിനുമിടെ ഒ​ഴു​ക്കി​ല്‍​പെ​ട്ട് തോ​ണി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​യി പാ​ല​ത്തി​ന് താ​ഴെ എ​ത്തി. പാ​ല​ത്തി​ലി​ടി​ച്ച്‌ തോ​ണി ത​ക​ര്‍​ന്ന​തോ​ടെ​യാ​ണ് നാ​ലു​പേ​രും ഒ​ഴു​ക്കി​ല്‍​പെ​ട്ട​ത്.
വി​വ​ര​മ​റി​ഞ്ഞ് പൊ​ന്നാ​നി​യി​ല്‍നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി അ​സി. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ​വ​രെ​യും ക​ര​ക്കെ​ത്തി​ച്ചു. അ​ഗ്​​നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ബ്​​ദു​ല്‍സ​ലീം, അ​യ്യൂ​ബ്ഖാ​ന്‍, വി​നീ​ത്, ഷെ​ഫീ​ഖ്, അ​ഷ​റ​ഫു​ദ്ദീ​ന്‍, വി​നേ​ഷ്, ര​തീ​ഷ്, ന​സീ​ര്‍, ഹോം​ഗാ​ര്‍ഡ് മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്ത​നം ന​ട​ത്തി​യ​ത്.

Related Articles

Back to top button