IndiaLatest

സഹകരണ സംഘങ്ങളെ ബാങ്കുകളായി പരിഗണിക്കാനാവില്ലെന്ന്‌ നിര്‍മല സീതാരാമൻ

“Manju”

ന്യൂഡല്‍ഹി: സഹകരണ സംഘങ്ങളെ ബാങ്കുകളായി പരിഗണിക്കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയെ അറിയിച്ചു. സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് നിയന്ത്രണ നിയമ പ്രകാരമുള്ള ലൈസന്‍സും ആര്‍ബിഐ അംഗീകാരവുമില്ല. ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിക്കാനാവില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയതായും ധനമന്ത്രി സഭയില്‍ പറഞ്ഞു.

പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകളെന്ന് പേരിനൊപ്പം ചേര്‍ക്കാനാവില്ല. വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുത്. അംഗങ്ങളല്ലാത്തവരുടെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. തുടങ്ങിയ നിയന്ത്രണങ്ങള്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്നു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര ഇടപെടലുകളുടെ ഭാഗമായായിരുന്നു ആര്‍ബിഐ ഉത്തരവ്.

1625 പ്രാഥമിക സഹകരണ സംഘങ്ങളെയും 15000ത്തോളം മറ്റു സഹകരണ സംഘങ്ങളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. 2020 സെപ്തംബറില് നിലവില് വന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി പ്രകാരമാണ് സഹകരണ സംഘങ്ങള്ക്ക് ബാങ്കിങ്ങില് നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ കേരളം ഇത് നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 1, 2 തീയതികളിലായി കത്ത് അയച്ചിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെ അയച്ച കത്തുകള്‍ ആര്‍ബിഐ തള്ളിക്കളഞ്ഞെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button