KeralaLatest

ഇന്‍ഡിഗോയില്‍ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് കോവിഡ് 19

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി : ഈയാഴ്ച സര്‍വീസുകള്‍ പുനരാരംഭിച്ചതിനുശേഷം വിമാനങ്ങളില്‍ യാത്ര ചെയ്ത ഏതാനും ലക്ഷണമില്ലാത്ത യാത്രക്കാര്‍ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി പ്രമുഖ വിമാനക്കമ്പനി ഇന്‍ഡിഗോ അറിയിച്ചു.

മെയ്‌ 26 ന് ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് 6E 955 ല്‍ യാത്ര ചെയ്ത ആറ് വ്യക്തികള്‍, മെയ് 27 ന്, 6E 6992 ല്‍ ബംഗളൂരുവില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് യാത്ര ആറ് പേര്‍, ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള 6E 908 ല്‍ യാത്ര ചെയ്ത രണ്ടുപേര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വിമാനത്തിലെ മറ്റ് യാത്രക്കാരെ പോലെ ഫെയ്സ് മാസ്ക്, ഫെയ്സ് ഷീല്‍ഡ്, കയ്യുറകള്‍ എന്നിവയുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ യാത്രക്കാര്‍ സ്വീകരിച്ചിരുന്നതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ എല്ലാ വിമാനങ്ങളും സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമങ്ങുടെ ഭാഗമായി പതിവായി ശുചിയാക്കുന്നുണ്ടെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഈ വിമാനങ്ങള്‍ ഉടന്‍ തന്നെ അണുവിമുക്തമാക്കിയെന്നും ഇന്‍ഡിഗോ അറിയിച്ചു. ജീവനക്കാരെ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മറ്റ് യാത്രക്കാരെ അറിയിക്കുന്ന പ്രക്രിയയിലാണ് തങ്ങളെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
മെയ് 25 ന് അഹമ്മദാബാദില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ഡല്‍ഹി വഴി പോയ രണ്ട് യാത്രക്കാര്‍ കോവിഡ് -19 പോസിറ്റീവായതായി മറ്റൊരു പ്രമുഖ എയര്‍ലൈന്‍ സ്‌പൈസ് ജെറ്റ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.

Related Articles

Back to top button