KeralaLatest

കണ്ണൂര്‍ പഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

“Manju”

കണ്ണൂര്‍: പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട് രണ്ടു വാഹനങ്ങളില്‍ ഇടിച്ച ശേഷം ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ല. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം പാചകവാതകവുമായി മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ വന്ന ടാങ്കര്‍ ലോറി എതിര്‍ദിശയില്‍ നിന്ന് വന്ന ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിര്‍ദിശയില്‍ വന്ന രണ്ട് കാറുകളെ ഇടിച്ച് മറിയുകയായിരുന്നു.

ടാങ്കര്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍നിന്ന് വിദഗ്ധര്‍ എത്തി ലോറിയില്‍നിന്ന് ഇന്ധനം മാറ്റിത്തിടങ്ങി. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി.

Related Articles

Check Also
Close
Back to top button