InternationalLatest
ദക്ഷിണ സുഡാനില്‍ അജ്ഞാതരോഗം ബാധിച്ച് 89 പേര് മരിച്ചു
ദക്ഷിണ സുഡാനില്‍ അജ്ഞാതരോഗം ബാധിച്ച് 89 പേര് മരിച്ചു.ഫാന്‍ഗാക്ക് നഗരത്തിലാണ് ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് സുഡാന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സുഡാനിലെ ശാസ്ത്രജ്ഞര്‍ക്ക് രോഗംസംബന്ധിച്ച കാര്യമായ വിവരങ്ങളില്ലെന്നാണ് സൂചന.
രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരത്തില്‍ വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനിടെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ കോളറയാണെന്ന സംശയത്തില്‍ ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവായിരുന്നു. കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ച പ്രദേശത്തേക്ക് എത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ഡബ്യു.എച്ച്.ഒ വക്താവ് ഷെലിയ ബായ പറഞ്ഞു.